flash news

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ നവംബർ ​13 മുതൽ 30 വരെ ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി മസ്റ്ററിംഗ് നടത്തേണ്ടതാണ്

Posted on Friday, November 15, 2019

മസ്റ്ററിംഗ് ചെയ്യാത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല. ഇതിനായി അക്ഷയ കേന്ദ്രത്തിൽ യാതൊരു ഫീസും നൽകേണ്ടതില്ല . അക്ഷയക്കാവശ്യമായ തുക സർക്കാർ നൽകുന്നതാണ് . അക്ഷയ കേന്ദ്രത്തിൽ പോകാൻ കഴിയാത്ത കിടപ്പു രോഗികൾ ആ വിവരം മുനിസിപ്പൽ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. അങ്ങനെയുളളവരുടെ വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്

Tags

ടെണ്ടര്‍ തിരുത്ത്

Posted on Monday, February 11, 2019

ആന്തൂർ നഗരസഭ 2018-19 വാർഷിക
പദ്ധതിയിൽ ഉൾപ്പെടുത്തിയ SO 113/19 റിംഗ് കമ്പോസ്റ്റ് , SO114/19 ബയോഗ്യാസ് പ്ലാന്റ്
എന്നീ പദ്ധതികളുടെ ടെൻഡർ ക്ഷണിച്ചതിൽ സ്പെസിഫിക്കേഷനിൽ ചില
തിരുത്തുകൾ വന്നിട്ടുണ്ട്.ആയത് www.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Tags

വസ്തുനികുതി പരിഷ്കരണം - അന്തിമ വിജ്ഞാപനം

Posted on Tuesday, August 14, 2018
ആന്തൂർ നഗരസഭാ വസ്തുനികുതി പരിഷ്കരണം - അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം നഗരസഭ ഓഫീസ് നോട്ടീസ് ബോർഡിലും നഗരസഭാ വെബ്സൈറ്റിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും റെഫറൻസിനു ലഭ്യമാകുന്നതാണു്.