പുരാതനകാലം മുതലുളള ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയാണ് ആന്തൂര്‍ നഗരസഭ ഭൂപ്രദേശം. നഗരസഭയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടു കിട്ടിയ മഹാശിലാ സംസ്കാരാവ ശിഷ്ടങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ ജനവാസം തുടങ്ങിയെന്ന് തെളിയിക്കുന്നു. തുളുനാടുമായി ആന്തൂര്‍ പ്രദേശത്തിന് സാംസ്കാരികമായി ബന്ധപ്പെട്ടിരുന്നു. ജൈന ബൗദ്ധ സാസംസ്കാരിക പാരമ്പര്യവും നമ്മുടെ മണ്ണിന്‍റെ സവിശേഷതയാണ്. സ്ഥല നാമങ്ങള്‍ ഐതിഹ്യങ്ങള്‍ വാമൊഴി വഴക്കങ്ങള്‍ തുടങ്ങിയവ ഈ പ്രാചീന സംസ്കാരത്തിന്‍റെ നിദര്‍ശനങ്ങളായി സ്വീകരിക്കാവുന്നവയാണ്
മലബാറിലെ മറ്റു പ്രദേശങ്ങളെപ്പോലെ ജാതി-ജന്മി-നാട്ടുവാഴിത്ത വ്യവസ്ഥിതിയായിരുന്നു വളരെക്കാലം ആന്തൂറിലും ഉണ്ടായിരുന്നത്. ടിപ്പുവിന്‍റെ പടയോട്ടത്തോടെ മൈസൂര്‍ രാജ്യത്തിന്‍റെ കീഴിലായ ഈ ഭൂഭാഗം 1702ല്‍ ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയപ്പോള്‍ അത് മലബാര്‍ ജില്ലയുടെ ഭാഗമായി തീര്‍ന്നു. ബ്രിട്ടീഷുകാര്‍ ഭരണപരമായി താല്‍പ്പര്യം മുന്‍നിര്‍ത്തിയ നടത്തിയ പഠനങ്ങളില്‍ മോറാഴ, ആന്തൂര്‍ വില്ലേജുകളെ പരമര്‍ശിക്കുന്നതായി കാണാം. പഴയ ചിറക്കതാലൂക്കിന്‍റെ ഭാഗമായ ഈ വില്ലേ ജുകളില്‍ മറ്റെല്ലായിടത്തുമെന്ന പോലെ ഭൂബന്ധങ്ങളില്‍ സവര്‍ണ മേല്‍ക്കോയ്മയും അവയ്ക്ക് സര്‍ക്കാര്‍ പരിരക്ഷയും നല്‍കിപ്പോന്നു. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ ഭൂവുട മാവകാശത്തെ ക്കുറിച്ചുളള കണക്കുകള്‍ കാണിക്കുന്നത് ഉയര്‍ന്ന ജാതികളില്‍പെട്ടവര്‍ ഭൂമിയുടെ ഭൂരിഭാഗവും കൈയ ടക്കിയിരുന്നുവെന്നാണ്.
1930കളില്‍ ശക്തമായ ദേശീയ പ്രസ്ഥാനത്തിന്‍റെ മുന്നേറ്റം ഇവിടെയും മാറ്റത്തിന്‍റെ അലകളുയര്‍ത്തി. നിയമ ലംഘനപ്രസ്ഥാനത്തിന്‍റെ ഭാഗമായി നിരവധി ചെറുപ്പക്കാര്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ ധാരയിലേക്ക് കടന്നു വന്നത്. പറശ്ശിനിക്കടവിലേയും മോറാഴയിലെയും നിരവധി യുവാക്കള്‍ മദ്യവര്‍ജ്ജനത്തിന്‍റെ ഭാഗമായി തളിപ്പറമ്പില്‍ നടന്ന കളള് ഷാപ്പ് പിക്കറ്റിംഗിലും മറ്റും പങ്കെടുത്തിരുന്നു.
1935ല്‍ കൊളച്ചേരിയില്‍ വെച്ച് കര്‍ഷകസംഘം രൂപീകരണത്തെതുടര്‍ന്ന് മലബാറില്‍ വിശേഷിച്ച് ചിറക്കല്‍ താലൂക്കില്‍ പ്രാദേശിക കര്‍ഷകസംഘങ്ങള്‍ രൂപംകൊണ്ടപ്പോള്‍ അതിന്‍റെ സിരാകേന്ദ്രമായി പ്രവര്‍ത്തിച്ചത് നമ്മുടെ തൊട്ടടുത്ത കല്ല്യാശ്ശേരി ആണെങ്കില്‍ സംഘത്തിന്‍റെ ഒന്നാം സമ്മേളനം നടന്നത് പറശ്ശിനിക്കടവിലായിരുന്നു. 1936 നവം. 1-ാം തീയ്യതി നടന്ന ഈ സമ്മളനത്തിന്‍റെ മുഖ്യ സംഘാടകര്‍ പി. എം. ഗോപാലന്‍, പി.എം.കുഞ്ഞിക്കണണന്‍, കെ. വി. നാരായണന്‍ നമ്പ്യാര്‍, സി. കോരന്‍ മാസ്റര്‍ എന്നിവരാ യിരുന്നു. അയ്യായിരത്തിലധികം കര്‍ഷകര്‍ പങ്കെ ടുത്ത ഈ സമ്മേളനം കേരളത്തിന്‍റെ കര്‍ഷക പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ വമ്പിച്ച വഴിത്തിരിവായി. ഫ്യൂഡല്‍ പദപ്രയോഗങ്ങളായ അടിയന്‍, കരിക്കാടി തുടങ്ങിയവ ഉപേക്ഷിക്കാന്‍ ഈ സമ്മേളനത്തിനാണ് കര്‍ഷകര്‍ തീരു മാനിച്ചത്.
സംഘടിത തൊഴ്ലാളി-കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് മുമ്പേ തന്നെ ഇവിടെയുളള കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുളള സമരം ആരംഭിച്ചിരുന്നു. പാവപ്പെട്ട കര്‍ഷകര്‍ ഒരു ഉപതൊഴില്‍ എന്ന നിലയില്‍ മാങ്ങാട്ട് പറമ്പില്‍ നിന്ന് കല്ലുകൊത്തി വില്‍ക്കാറുണ്ടായിരുന്നു. അ തുപോലെ വിശാലമായ ഈ പറമ്പിലെ പുല്ല് പറിച്ചെടുത്താണ് പരിസരത്തുളള ജനങ്ങള്‍ തങ്ങളുടെ കുടില്‍ മേഞ്ഞിരുന്നത്. മാങ്ങാട്ട് പറമ്പ് പ്രദേശം മുഴുവന്‍ കടമ്പേരി ദേവസ്വത്തിന്‍റെ സ്വത്താണെന്ന് കരക്കാട്ടിടം നായനാര്‍ വാദിച്ചു. സര്‍ക്കാറിനെതിരെ അദ്ദേഹം കേസുമായി കോടതിയില്‍ പോയെ ങ്കിലും കല്ലുകൊത്ത് തൊഴിലാളികള്‍ കോടതിയില്‍ നല്‍കിയ മൊഴികളെ തുടര്‍ന്ന് മാങ്ങാട്ട് പറമ്പ് പുറംപോക്കാണെന്ന് സ്ഥാപിക്കപ്പെട്ടു. തൊഴിലാളി സംഘടനയൊന്നുമില്ലാതിരുന്ന ഈ കാലഘട്ടത്തില്‍ കൃഷിക്കാര്‍ നേടിയ ഈ വിജയം തുടര്‍ന്നുളള രാഷ്ട്രീയ സംഘടനാ മുന്നേറ്റത്തിന് വഴിയൊരുക്കി.
1936ല്‍ എകെജി യുടെ നേതൃത്വത്തില്‍ മദിരാശിയിലേക്ക് പോയ പട്ടിണി ജാഥയില്‍ പറശ്ശിനിക്കടവിലെ പി. എം. ഗോപാലന്‍ അംഗമായിരുന്നു. തുടര്‍ന്ന് ചിറക്കല്‍ താലൂക്കിലെ നിരവധി ജന്മി തറവാടുകളിലേക്ക് നടന്ന മാര്‍ച്ചുകളില്‍ ഈ പ്രദേശത്തുളള കര്‍ഷകര്‍ സംഘടിതമായി പങ്കെടുത്തിരുന്നു. വാശി, നുരി, വെച്ചുകാണല്‍, കങ്കാണി തുടങ്ങിയ അക്രമപിരിവുകളെ കര്‍ഷകര്‍ ശക്തിമായി എതിര്‍ത്തു.
1937ല്‍ ബക്കളത്ത് നടന്ന സംയുക്ത രാഷ്ട്രീയ സമ്മേളനവും നാടിന്‍റെ രാഷ്ട്രീയ ദിശാഗതിയില്‍ പുതിയ കുതിപ്പായിരുന്നു. കല്ല്യാശ്ശേരി, കീച്ചേരി, ബക്കളം, പറശ്ശിനിക്കടവ് എന്നീ പ്രാദേശിക കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ സംയുക്ത സമ്മേളനമായിരുന്നു അത്.
ഈ സമ്മേളനത്തോടനുബന്ധിച്ച് ആദ്യമായി ചിറക്കല്‍ താലൂക്കിലെ വായനശാലകളുടെ സംയുക്ത സമ്മേ ളനം നടന്നു. 44 വായനശാലകളുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. 1938ല്‍ കൃഷ്ണപ്പിളള, കേരളീയന്‍ തുട ങ്ങിയവരുടെ നേതൃത്വത്തില്‍ ബക്കളത്തു നിന്നും ജന്മിയായ കരക്കാട്ടിടം നായനാരുടെ എളെളരിഞ്ഞി ڇഇടچത്തിലേക്ക് പോയ കര്‍ഷക ജാഥ നാടാകെ ഇളക്കി മിറച്ച സംഭവമായിരുന്നു. കൃഷിക്കാരെ ഭയപ്പെടുത്താന്‍ നായനാരുടെ ശ്രമം പരാജയപ്പെടുത്തുകയും അക്രമപ്പിരി വുകള്‍ നടത്തില്ലെന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു.
കര്‍ഷകപ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയോടെ കോണ്‍ഗ്രസ്സ് നേതൃത്തിലുളള ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് സോഷ്യലിസ്റ്റ് നേതൃത്വലേക്കുളള മാറ്റം ദൃശ്യമായി. മലബാറിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനം തന്നെ ഇടത് വലത് പക്ഷചേരിയായി പിരിഞ്ഞ ഘട്ടത്തില്‍ 1939 ഏപ്രില്‍ മാസത്തില്‍ കെ.പി.സി.സി യുടെ 10-ാം രാഷ്ട്രീയ സമ്മേളനം നടന്നതും മാങ്ങാട്ട് പറമ്പിലായിരുന്നു. ബക്കളം സമ്മേളനം എന്നറിയപ്പെട്ട ഈ കേരള രാഷ്ട്രീയ സമ്മേളനം കെപിസിസിയുടെ ചരിത്രത്തില്‍ അത്യഭൂതപൂര്‍വ്വമായ സംഭവമായി. മാങ്ങാട്ട്പറമ്പിലെ സംഘടിത കല്ല് കൊത്ത് തൊഴിലാളികളും മോറാഴ, ആന്തൂര്‍, കല്ല്യാശ്ശേരി തുടങ്ങിയ വില്ലേജുകളിലെ കര്‍ഷകര്‍, തൊഴിലാലികള്‍, അധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളിലെ ജനവിഭാഗങ്ങള്‍ ഒന്നടങ്കം സമ്മേളനവിജയത്തിന് രംഗത്തിറങ്ങി. കെ.പി.ആര്‍ ഗോ പാലന്‍, പി. എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ തുടങ്ങിയവരുട നേതൃത്വത്തില്‍ രൂപം കൊണ്ട സ്വാഗതസംഘം കോണ്‍ഗ്രസ് സമ്മേളനങ്ങളുടെ ചാലകശക്തിയായി. തുടന്ന് മലബാറില്‍ നടന്ന നിരവധി സമരവേലിയേറ്റങ്ങള്‍ ഈ പശ്ചാ ത്തലത്തിലാണ് ഉയര്‍ന്നുവരുന്നത്. ആറോണ്‍ മില്‍ തൊഴിലാളി സമരം ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്.
1940ലെ څമോറാഴ സംഭവംچ ഈ നാടിനെ ദേശീയ ശ്രദ്ധയിലെത്തിച്ച ഒരു രാഷ്ട്രീയ മുന്നേറ്റമായിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ വിലക്കുകള്‍ ലംഘിച്ചുകൊണ്ട് സംഘടിതരായ സാധാരണ ജനത നടത്തിയ ഈ മുന്നേറ്റം ബ്രിട്ടീഷ് പാര്‍ലിമെന്‍റില്‍ പോലും അലയൊലികള്‍ സൃഷ്ടിച്ചു. കെ പിസിസി ആഹ്വാനം ചെയ്ത സപ്തംബര്‍ 15ന്‍റെ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം 2 പോലീസുകാരുടെ മരണത്തില്‍ കലാശിച്ചപ്പോള്‍ തുടര്‍ന്നുളള മാസങ്ങളില്‍ നാടാകെ ഭീകരാന്തരീക്ഷം സൃഷ്ടി ക്കാന്‍ സാമാജ്യത്വ ഗവണ്‍മെന്‍റ് തുനിഞ്ഞു. 38 പേരെ പ്രതിചേര്‍ത്തുളള കേസ് രജിസ്റ്റര്‍ ചെയ്തെ ങ്കിലും 4 പേരെ പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സമരനേതാവായ കെ.പി.ആര്‍ ഗോപാലനെ തൂ ക്കിലേറ്റാന്‍ ഹൈക്കോടതി വിധിച്ചപ്പോള്‍ മലബാറില്‍ ആകമാനം ഉയര്‍ന്നു വന്ന ജനകീയ പ്രക്ഷോഭത്തിന്‍റെ ഫലമായി സാമ്രാജ്യത്വഭരകൂടത്തിന് വധശിക്ഷ ഇളവ് ചെയ്യേണ്ടിവന്നു. ഗാന്ധിജി അടക്കമുളള ദേശീയ നേതാക്കന്മാര്‍ കെപിആറിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ട് വന്നു. മലബാറിന്‍റെ രാഷ്ട്രീയ മുന്നേറ്റത്തിന് വഴിത്തിരിവായി തീര്‍ന്ന ഈ സംഭവം നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വലമായ ഒരധ്യായമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും ഈ ഗ്രാമങ്ങള്‍ വഹിച്ച പങ്ക് സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റത്തിന്‍റെ മറ്റൊരു നാഴിക ക്കല്ലാണ്. 1939 ഡിസംബറില്‍ പിണറായി പാറപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മമെടുത്ത തെങ്കിലും അതിന്‍റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്ന സ്ഥലങ്ങളിലൊന്ന് ബക്കളത്തിനടുത്തുളള പുന്നക്കുളങ്ങരയാണ്.
1940കളില്‍ രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ രോഗങ്ങളും പട്ടിണിയും ദുരിത ങ്ങളുമകറ്റാന്‍ സംഘടിതമായ ബഹുജനപ്രസ്ഥാനങ്ങളാണ് നാട്ടില്‍ മുന്നോട്ട് വന്നത്. കോളറ ബാധിച്ചവരെ മാറ്റി പാര്‍ പ്പിക്കുക, അവര്‍ വൈദ്യസഹായവും ശുശ്രൂഷയുമെത്തിക്കുക എന്നു മാതമല്ല കൂടുതല്‍ ഭക്ഷ്യോല്‍പ്പാദനം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് വിശാലമായ മാങ്ങാട്ട്പറമ്പിലെ 50 ഏക്കര്‍ പുറംപോക്ക് സ്ഥലത്ത് മരച്ചീനി കൃഷി ചെ യ്യാന്‍ ജനങ്ങള്‍ തയ്യാറായി. ജനങ്ങള്‍ ആവേശ ത്തോടെ നടത്തിയ ഈ പ്രവര്‍ത്തനത്തിലെ ബഹുജന പങ്കാളിത്തം കണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഇടപെടുകയും പോലീസിനെ ഉപയോഗിച്ച് വിളകള്‍ നശിപ്പിക്കുകയും ചെയ്തു. സ്വാ തന്ത്യലബ്ദിയെ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് ശാന്തമായല്ല കടന്നുപോയത്. പ്രസിദ്ധമായ കല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് 1948ല്‍ കമ്മ്യൂണിസ്റ്റ്കാരെ വേട്ടായാടല്‍ വഴി ഭരണകൂടം സൃഷ്ടിച്ച ഭീകരാന്തരീക്ഷം സഹന ത്തിന്‍റെയും ത്യാഗത്തിന്‍റെയും ചെറുത്തു നില്‍പ്പിന്‍റെയും പുതിയൊരധ്യായം സൃഷ്ടിച്ചു.
നമ്മുടെ സമൂഹിക രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളില്‍ അഭൂതപൂര്‍വ്വമായ മാറ്റമാണ് ഈ നൂറ്റാണ്ടിലുണ്ടായത്. ജാതി-ജന്മി-നാടുവാഴിത്തവും കൊളോണിയല്‍ ഭരണവും അവസാനിക്കുകയും ജനജീവിത ത്തില്‍ പുതിയ മാറ്റങ്ങള്‍ ദൃശ്യമാവുകയും ചെയ്തു. ജാതി വിവേചനത്തിനെതിരായ പോരാട്ടങ്ങളില്‍ കര്‍ഷക- കമ്മ്യൂണിസ്റ്റ്-തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണ്. അതോടൊപ്പം തന്നെ സ്വാമി ആനന്ദ തീര്‍ത്ഥനെ പോലുളള സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ഇവിടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. 1933 ല്‍ പറശ്ശിനിക്കടവിലും 1934-ല്‍ ബക്കളത്തും പ്രവര്‍ത്തനമാരംഭിച്ച വായനശാലകള്‍ മുതല്‍ ഔനപചാരിക വിദ്യാഭ്യാസ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഒരു ശക്തമായ ഒരു ശൃഖല തന്നെ നമ്മുടെ പ്രദേശത്തുണ്ടായിട്ടുണ്ട്. ഇതുകൂടാതെ ഒട്ടേറെ നിശാപാഠശാലകളും നടത്തിയിരുന്നു. എഴുത്താശാന്മാരില്‍ നിന്ന് ആരംഭിച്ച നമ്മുടെ വിദ്യാഭ്യാസ പ്രകിയ 1892ല്‍ ആരംഭിച്ച പാന്തോട്ടം സ്കൂളിലൂടെ വളര്‍ന്ന് വികസിച്ച് ഇന്ന് ഗവ. എന്‍ജിനീയറിംഗ് കോളേജ് കണ്ണൂര്‍, എം. വി. ആര്‍ സ്മാരക ആയുര്‍വേദ കോളേജ്, മോറാഴ കോ. ആര്‍ട്സ് & സയന്‍സ് കോളേജ്, നാഷണല്‍ ഇന്‍സ്റററ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കണ്ണൂര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് കോ. ഓപ്പറേറ്റീവ് പറശ്ശിനിക്കടവ്, പറശ്ശിനിക്കടവ് ഹയര്‍ സെ ക്കണ്ടറി സ്കൂള്‍ മോറാഴ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഉള്‍പ്പെടെ 18ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ നഗരസഭയിലുണ്ട്. പ്രസ്തുത സ്ഥാപനങ്ങളുടെ ഗുണ നില വാരം ഗവണ്‍മെന്‍റിന്‍റെയും ജനങ്ങളുടെയും ഇടപെടലിലൂടെ സാര്‍വ്വദേശീയതലത്തിലേക്ക് ഉയര്‍ത്താനുളള പ്രവര്‍ത്ത നങ്ങളാണ് ഇന്ന് നടന്നു വരുന്നത്. വിദ്യാഭ്യാസത്തിന്‍റെ ജനാധ്യപത്യ വല്‍ക്കരണത്തിലും സാര്‍വ്വത്രികവല്‍ക്ക രണത്തിലുമുളള പ്രവര്‍ത്തനങ്ങള്‍ കൂടി ഇതൊടൊപ്പം നടന്നു വരുന്നു.
പരമ്പരാഗത കുടില്‍ വ്യവസായങ്ങളില്‍ നിന്നാരംഭിച്ച് 200ഓളം ചെറുകിട വ്യവസായങ്ങള്‍ നമ്മുടെ പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്നു. ദക്ഷിണേന്ത്യയിലുടെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം നമ്മുടെ പ്രദേശത്താണ്.
ഈ നൂറ്റാണ്ടിലെ വളര്‍ച്ചയുടെ കുതിപ്പിന്‍റെ ഫലമായി പശ്ചാത്തല-വ്യാവസായിക-പാര്‍പ്പിട ഊര്‍ജ്ജ മേഖല കളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞുവെങ്കിലും ഒട്ടേറെ പ്രശ്നങ്ങള്‍ നമ്മള്‍ അഭിമുഖീകരിക്കുകയാണ്. കുന്നിടിച്ച് വയല്‍ നികത്തുന്നതിന്‍റെ ഭാഗമായി വിസ്തൃതി കുറഞ്ഞു കൊണ്ടിരിക്കുന്ന നെല്‍വയലുകള്‍, അതോടൊപ്പം വര്‍ ധിച്ചുവരുന്ന തരിശിടല്‍, രൂക്ഷമായ കുടിവെളള ക്ഷാമം തുടങ്ങിയവ നാം നേരിടുന്ന വെല്ലുവിളികളായിരുന്നു. ഇതിന്‍റെ ഭാഗമായി പാരസ്ഥിതിക നാശം ഒരു വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. സാമാജ്യത്വ ശക്തികളെ മുട്ടുകുത്തിച്ച ജനമുന്നേറ്റത്തിന്‍റെ ചരിത്രവും സമാനാതകളില്ലാത്ത സന്നദ്ധ പ്രവര്‍ത്ത പാരമ്പര്യവും എതിര്‍പ്പുകളെ അതിജീവിച്ച് മുന്നേറാനുളള ഇച്ഛാശക്തിയും കൈമുതലായുളള നമുക്ക് കൂട്ടായ്മയിലൂടെ ഇന്നിന്‍റെ പ്രശ്നങ്ങളെ പരിഹരിച്ച് മുന്നേറാന്‍ സാധിക്കേണ്ടതുണ്ട്.