ആമുഖം

ഇന്ത്യന്‍ സംസ്കാരത്തിന്‍റെ മുഖമുദ്രയായ ഹാരപ്പ-സിന്ധു പൗരാണിക നാഗരികതയുടെ ഉത്തമ ഉദാഹരണമായും ഇന്ത്യന്‍ ജനതയുടെ നഗര ജീവിതത്തിന്‍റെയും തനത് നാഗരികത സംസ്കാരത്തിന്‍റെ പാരമ്പര്യമായ അറിവുകളുടെയും ഒത്തുചേരലാണ്. വിശ്വനഗരാസൂത്രണത്തിന്‍റെ ചരിത്രത്തില്‍ ഇന്ത്യ ഒരു പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്. ഏറ്റവും പ്രശസ്തവും ജ്യാമതീയ ഗണിതവും വാസ്തു ശില്‍പവിദ്യയും പരിസ്ഥിതി സൗഹൃദവുമായ നഗരാസൂത്രണത്തിന്‍റെ കേന്ദ്രമായിരുന്നു ഇന്ത്യ. എന്നാല്‍ ആധുനിക വ്യവസായങ്ങളുടെ പിറവിയോടെ യാതൊരു ആസൂത്രണവുമില്ലാതെയാണ് ഇന്ത്യയിലെ പ്രമുഖ വ്യാവസായിക നഗരങ്ങള്‍ വളര്‍ന്നുവന്നിട്ടുളളത്. ഇതിന്‍റെ ഭാഗമായുളള വിഷമതകള്‍ നാം അനുഭവിച്ചുവരികയാണ്. കേരളത്തില്‍ ഒട്ടുമിക്ക നഗരങ്ങളും ഇന്ത്യന്‍ നഗരങ്ങളെ പോലെ തന്ന ആസൂത്രണമില്ലാതെയാണ് വികസിച്ചുവന്നിട്ടുളളത്. സമൂഹിക ഇടപെടലില്‍ സൃഷ്ടിക്കപ്പെട്ട ലോകം പ്രകീര്‍ത്തിക്കുന്ന കേരള വികസന മാതൃകയുടെ ഭാഗമായ ഇന്നത്തെ കേരലം ഒരര്‍ത്ഥത്തില്‍ നഗരവും ഗ്രാമവുമല്ല. നഗരങ്ങള്‍ എവിടെ അവസാനിക്കുന്നുവെന്നും ഗ്രാമങ്ങള്‍ എവിടെ തുടങ്ങുന്നുവെന്നും കണ്ടെത്തുവാന്‍ പ്രയാസമാണ്. നഗരങ്ങളും ഗ്രാമങ്ങളും പരസ്പരം പുല്‍കുന്ന ഒരു ഗ്രാഗര (ഞൗൃമഹ+ഡൃയമി=ഞൗയമഹ) അവസ്ഥയാണ് ഇന്ന് കേരളം. ഈ അസ്ഥയുടെ ഒറു പരിച്ഛേദം തന്നെയാണ് ആന്തൂര്‍ നഗരസഭ പ്രദേശവും. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 243ദഉ പ്രകാരവും കേരളാ മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 5(3) പ്രകാരവും ഒരോ മുനിസിപ്പാലിറ്റിയും ദീര്‍ഘകാല വീക്ഷണത്തോടുകൂടി അതാത് സ്ഥലങ്ങളില്‍ ഒരു രൂപരേഖ നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭരണഘടനയുടെ 243ംമ (1) അനുച്ഛേദ മനുസരിച്ച് സാമ്പത്തിക സാമൂഹിക നീതിക്കുവേണ്ടിയുള്ള രൂപരേഖ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ഭരണഘടനയുടെ 12-ാം ഷെഡ്യൂളില്‍ താഴെപ്പറയുന്ന കാര്യങ്ങളെകുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

1. നഗരാസൂത്രണം എന്നത് ഒരു ടൗണിന്‍റെ രൂപരേഖയനുസരിച്ചാകുന്നു.

2. കെട്ടിടങ്ങളുടെ നിര്‍മ്മാണം ഭൂമിയുടെ ഉപയോഗത്തിനനുസരിച്ചുള്ള നിയന്ത്രണവും ആവശ്യമാണ്.

3. സാമൂഹിക സാമ്പത്തിക വികസനത്തിനുവേണ്ടിയുള്ള കര്‍മ്മപരിധികളെ മുനിസിപ്പാലിറ്റിക്ക് മാതൃക വഹിക്കാനുള്ള കഴിവും ഉണ്ടായിട്ടുണ്ട്. ഈ മൂന്ന് ഭരണഘടനാധിഷ്ടിത തത്വത്തെ അടിസ്ഥാന മാക്കിയാണ് എല്ലാ നഗരസഭകളും ഒരു സമ്പൂര്‍ണ്ണ നഗരസഭയുടെ രൂപരേഖ തയ്യാറാ ക്കുന്നത്.

4. ആന്തൂര്‍ നഗരസഭ രൂപീകൃതമായശേഷം നഗരാസൂത്രണം കാര്യക്ഷമമാക്കി നടപ്പിലാക്കുന്നതിനും ഒരു സമ്പൂര്‍ണ്ണ രൂപരേഖയുമാക്കുന്നതിനും വേണ്ടി വിഷയാധിഷ്ഠിത മേഖലകളെ 16 ആയിതിരിച്ച് നഗരസഭ ഈ മേഖലകളിലെ വിദഗ്ധന്മാരുള്‍പ്പെടുത്തികൊണ്ട് കമ്മിററി രൂപീകരിക്കുകയും ആയതു പ്രകാരം നഗരസഭയില്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുളള നടപടി സ്വീകരിക്കുകയും ചെയ്യന്നു.

 മേല്‍ പ്രകാരം ആന്തൂര്‍ നഗരസഭയെ മേഖലാ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലുളള ടൗണിനെ കര്‍മപദ്ധതികളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് വ്യാവസായിക സോണ്‍, കോമേഴ്സ്യല്‍ സോണ്‍, അഗ്രികള്‍ ച്ചറല്‍ സോണ്‍, ടൂറിസം സോണ്‍, റസിഡന്‍ഷ്യല്‍ സോണ്‍ എന്നിങ്ങനെ വിവിധ മേഖലകളിലായി തരംതിരിച്ച് പൊതു ജനങ്ങളുടെ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതിന് വേണ്ടി വിവിധങ്ങളായ പദ്ധതികള്‍ സോണിംഗുകളും തയ്യാറാക്കുന്നതിന് വേണ്ടി നഗരസഭ തുടര്‍നടപടി സ്വീകരിച്ചുവരികയാണ്.

 കണ്ണൂര്‍ ജില്ലയില്‍ വ്യാവസായിക മേഖലയിലും ഉന്നതവിദ്യാഭ്യാസമേഖലയിലും ശ്രദ്ധേയമായ ഒരു നഗരമാണ് ആന്തൂര്‍. 24.17 ച.കി.മീ, വിസ്തീര്‍ണ്ണവും 2011 ലെ സെന്‍സസ് അനുസരിച്ച് 28218 ജനസംഖ്യയുമാണുളളത്. നേരത്തെ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്ന ഈ പ്രദേശം 2015 ലാണ് ആന്തൂര്‍നഗരസഭയായി വേര്‍തിരിഞ്ഞത്.

 74-ാം ഭരണഘടനാ ഭേദഗതിക്കനുസൃതമായി നമ്മുടെ സംസ്ഥാനത്ത് 1994 ല്‍ നിലവില്‍ വന്ന കേരള മുനി സിപ്പല്‍ ആക്ട് സെക്ഷന്‍ 51(3) പ്രകാരം ഓരോ നഗരസഭയും സ്ഥലപരാസൂത്രണ സമീപനത്തിലൂന്നി ദീര്‍ഘ കാല വീക്ഷണ കാഴ്ചപ്പാടോടെ വികസന രൂപരേഖകള്‍ തയ്യാറേക്കണ്ടതുണ്ട്. ഒരു പ്രദേശത്തിന്‍റെ വികസനത്തിന് ആ പ്രദേശത്തെ വിഭവങ്ങളുടെ പ്രധാനമായും ഭൂമി, ജലം, എന്നിവയുടെ ഉദാത്തമായ ഉപയോഗവും വിവിധ വികസന മേഖലകളുടെ ഉചിതമായ സംയോജനം എന്നിവ അത്യാവശ്യമാണ്. സ്ഥപരാസൂത്രണത്തിലൂന്നിയുളള വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് നഗരാസൂത്രണത്തിലൂന്നിയുളള വികസന കാഴ്ചപ്പാട് പുറപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് നഗരാസൂത്രണത്തില്‍ സ്ഥിതി ചെയ്യുന്നത്. വികസന ആവശ്യ ങ്ങള്‍ സ്ഥാനാധിഷ്ഠിതമായി നിശ്ചയിക്കുകയും അവ നിലവിലുളള ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് നിയന്ത്രിക്കുകയും ചെയ്യാനാവശ്യമായ വിപുലമായ ഒരു മാസ്റ്റര്‍ പ്ലാന്‍ നഗരത്തിനുവേണ്ടി തയ്യാറാക്കേണ്ടതുണ്ട്.

 നഗരാസൂത്രണം എന്നത് ഇന്ത്യയുടെ വികസനം ഒരു പ്രത്യേക കാഴ്ചപ്പാടില്‍ നോക്കുകയാണെങ്കില്‍ പുരാ തന കാലഘട്ടം മുതല്‍ അതിന്‍റേതായ രീതിയിലുളള അറിവും പ്രത്യേകമായി കാണാവുന്നതാണ്. പെരുന്തച്ചന്‍റെ കാല ഘട്ടം മുതല്‍ കേരളത്തിന്‍റെ സാംസ്കാരിക തനിമ നിലനിര്‍ത്തുന്നതിനായി വാസ്തു ശില്‍പകലാ ചാരുതയില്‍ പ്രത്യേക മായ വൈദഗ്ധ്യം എന്നും ദീര്‍ഘവിദൂര കാഴ്ചയ്ക്ക് അനുസൃതമായി കാണാവുന്നതാണ്.

 തളിപ്പറമ്പ് നഗരസഭയുടെ ഭാഗികമായിരുന്ന ആന്തൂര്‍ ഉള്‍പ്പെടെയുളള പ്രദേശത്തിന് വേണ്ടി ഒരു മാസ്റ്റര്‍ പ്ലാനു ണ്ടാക്കാനുളള പ്രവര്‍ത്തനം ഏറെ പുരോഗമിച്ചിരുന്നെങ്കിലും നഗരസഭ രണ്ടായി വിഭജിച്ചതോടെ പ്രത്യേകഭരണ സിരാ കേന്ദ്രങ്ങളുണ്ടാവുകയും ആവശ്യങ്ങളും മുന്‍ഗണനാ ക്രമത്തിലും മാറ്റങ്ങള്‍ ഉണ്ടായി. തത്ഫലമായി ആന്തൂറിന് പ്രത്യേകം മാസ്റ്റര്‍ പ്ലാനുണ്ടാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിക്കുകയും അതനുസരിച്ചുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആന്തൂര്‍ നഗരസഭയുടെ വിവിധ മേഖലകളുടെ വിലയിരുത്തലില്‍ ലഭ്യമായ വിഭവങ്ങളനുസരിച്ച് നഗരസഭ യുടെ സാമ്പത്തിക അടിത്തറയില്‍ ഗണ്യമായ പങ്കുവഹിക്കുന്നത് വ്യവസായം, ഉന്നത വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളിലാണെന്ന് കാണാം. കാര്‍ഷിക, വാണിജ്യ മേഖലകളില്‍ വളര്‍ച്ച കൈവരിച്ചതായി കാണുന്നില്ല